HomeNewsShortബാര്‍കോഴയില്‍ വീണ്ടും മാണിയെ 'പൂട്ടാന്‍' സർക്കാർ; പുന:രന്വേഷണത്തിന് തയ്യാറായി വിജിലന്‍സും

ബാര്‍കോഴയില്‍ വീണ്ടും മാണിയെ ‘പൂട്ടാന്‍’ സർക്കാർ; പുന:രന്വേഷണത്തിന് തയ്യാറായി വിജിലന്‍സും

കെ.എം മാണി വീണ്ടും ഊരാക്കുടുക്കിലേക്ക്. ബാര്‍ കോഴ കേസില്‍ ശക്തമായി നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാണിക്കെതിരെ തെളിവില്ലന്ന മുന്‍ നിലപാട് തിരുത്തി പുന:രന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടുമെന്നാണ് ലഭിക്കുന്ന വിവരം. മാണിയെ കുറ്റവിമുക്തനാക്കരുതെന്ന തടസഹര്‍ജികള്‍ കോടതിയുടെ പരിഗണനക്ക് വരുമ്ബോള്‍ വിജിലന്‍സ് എതിര്‍ക്കില്ല.

ശാസ്ത്രീയ – ഡിജിറ്റല്‍ പരിശോധനയും സാഹചര്യതെളിവുകളില്‍ വിശദമായ പരിശോധനയും വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ പുനഃരന്വേഷണത്തിന് സാധ്യത കൂടുതലാണെന്ന് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു. കവിയൂര്‍ കേസില്‍ നാലുവട്ടം പുനഃരന്വേഷണത്തിന് കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ ബാര്‍ കോഴ കേസിലും പുന:രന്വേഷണ സാധ്യത കൂടുതലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments