HomeNewsShortതെരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെ ആര്‍.ബാലകൃഷ്ണപിള്ള വേദിയില്‍ കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെ ആര്‍.ബാലകൃഷ്ണപിള്ള വേദിയില്‍ കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെ കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം. വേദിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.15നായിരുന്നു സംഭവം. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കലില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുയോഗം ഉദ്ഘാടനംചെയ്തശേഷം മടങ്ങാന്‍ തുടങ്ങുമ്പോള്‍
വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാറില്‍ കൊട്ടാരക്കര ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. കുളത്തൂപ്പുഴയില്‍ എല്‍ഡിഎഫ്. തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പങ്കെടുത്തശേഷമാണ് അദ്ദേഹം കോട്ടുക്കലിലെത്തിയത്.
ആര്‍.ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ച്ചയായി ചൂടേറിയ ബള്‍ബുകളുടെ ചുവട്ടില്‍ നിന്നതാണ് അസ്വാസ്ഥ്യത്തിന് കാരണമായത്. രക്തസമ്മര്‍ദത്തില്‍ നേരിയ വ്യതിയാനമുള്ളതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഇ.സി.ജി. പരിശോധനയിലും കുഴപ്പമില്ല. കൊട്ടാരക്കരയിലെ വസതിയില്‍ വിശ്രമത്തിലാണ് പിള്ള.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments