HomeNewsShortഅട്ടിമറി ശ്രമത്തിന് നേതൃത്വം നൽകിയ 9000 ഉദ്യോഗസ്ഥരെ തുര്‍ക്കിയില്‍ പിരിച്ചുവിട്ടു

അട്ടിമറി ശ്രമത്തിന് നേതൃത്വം നൽകിയ 9000 ഉദ്യോഗസ്ഥരെ തുര്‍ക്കിയില്‍ പിരിച്ചുവിട്ടു

അങ്കാറ: സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ സൈനിക ജനറല്‍മാര്‍ ഉള്‍പ്പെടെ 9000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ഇവരില്‍ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ അനാഡോലു റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രവിശ്യാ ഗവര്‍ണറും 29 നഗര ഗവര്‍ണര്‍മാരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അട്ടിമറിനീക്കം നടന്നതിനു തൊട്ടുപിന്നാലെ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും അടക്കം നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

 

 

എര്‍ദോഗന്റെ മുഖ്യ സൈനിക ഉപദേഷ്ടാവ് അലി യസീസിയും അറസ്റ്റിലായെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ശുദ്ധീകരണ പ്രക്രിയ തുടരുകയാണന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും മന്ത്രി ബൊസാഗ് വ്യക്തമാക്കി. തേര്‍ഡ് ആര്‍മി കമാന്‍ഡര്‍ ജനറല്‍ എര്‍ദാല്‍ ഒസ്‌ലുര്‍ക്, സെക്കന്‍ഡ് ആര്‍മി കമാന്‍ഡര്‍ ജനറല്‍ അഡെം ഹുഡിറ്റി, മുന്‍ ചീഫ് ഓഫ് എയര്‍ സ്റ്റാഫ് അകിന്‍ ഒസ്‌ലുര്‍ക് തുടങ്ങി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

പുരുഷമാരിലും സ്ത്രീകളിലും ഷർട്ടിന്റെ ബട്ടൺ രണ്ടു വശത്തായതിന്റെ കാരണം അറിയാമോ?

”എത്ര മനോഹരമായ ആചാരങ്ങൾ….” ഈ ഡയലോഗിന് പിന്നിലെ കഥ അറിയാമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments