HomeNewsShortതിരുവനന്തപുരത്ത് വീണ്ടും സിപിഐ എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ വ്യാപക അക്രമം;പിന്നിൽ ആർഎസ്എസ് എന്ന്...

തിരുവനന്തപുരത്ത് വീണ്ടും സിപിഐ എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ വ്യാപക അക്രമം;പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

തിരുവനന്തപുരത്ത് വീണ്ടും സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണങ്ങള്‍. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രിയോടെ വ്യാപകമായാണ് വീടുകള്‍ക്ക് നേരെയും വഞ്ചിയൂര്‍ ഏരിയാ സമ്മേളന സ്വാഗത സംഘം ഓഫീസിന് നേരെയും ആക്രമണം നടന്നത്. ശ്രീകാര്യം ഇടവക്കോടുള്ള സിപിഐഎം സ്വാഗത സംഘം ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. ആര്‍എസ്‌എസ് നേതാവ് രാജേഷ് കൊല്ലപ്പെട്ടതിന് സമീപത്തായാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് പുറമെയാണ് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ നടന്ന ആക്രമണം.

ആര്‍എസ്‌എസ് നേതാവ് രാജേഷ് കൊല്ലപ്പെട്ടതിന് സമീപത്ത് സ്ഥാപിച്ച ഓഫീസ് തകര്‍ത്തത് പ്രകോപന ശ്രമമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ വീടിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തില്‍ വീടിന്റെ ജനല്‍ തകര്‍ന്നു. പൊലീസ് സംഭവത്തില്‍ കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments