HomeNewsShortജപ്പാനില്‍ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തില്‍ യുവാവ് 19 പേരെ കുത്തിക്കൊന്നു

ജപ്പാനില്‍ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തില്‍ യുവാവ് 19 പേരെ കുത്തിക്കൊന്നു

ടോക്യോ: ജപ്പാനില്‍ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തില്‍ ആക്രമണം നടത്തിയ യുവാവ് 19 പേരെ കുത്തിക്കൊന്നു. 45 പേര്‍ക്കു പരിക്കേറ്റു. വൈകല്യമുള്ള ഇവരെ ഈ ലോകത്തുനിന്നു മോചിപ്പിക്കുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്നു അക്രമി പിന്നീട് പോലീസിനോടു പറഞ്ഞു. ടോക്യോയ്ക്ക് പുറത്ത് സഗമിഹാരയിലുള്ള സുക്കൂയി യമായൂറി കെയര്‍ ഹോമിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്. സതോഷി ഉയേമാറ്റ്‌സു എന്ന 26കാരനാണ് കൂട്ടക്കുരുതി നടത്തിയത്. ഇയാൾ മനോനില തെറ്റിയ അവസ്ഥയിലാണ്. ജപ്പാനില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഇതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 
കെയര്‍ ഹോമിലുള്ളവര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും കൊലയാളി അവിടെനിന്ന് പോയിരുന്നു. സംഭവത്തിനുശേഷം അരമണിക്കൂറിനുള്ളില്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ ഉയേമാറ്റ്‌സു കുറ്റം ഏറ്റുപറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ തന്റെ കാറില്‍ത്തന്നെ ഉയേമാറ്റ്‌സു സൂക്ഷിച്ചിരുന്നു. ഇതേ കെയര്‍ഹോമിലെ മുന്‍ ജീവനക്കാരനാണ് ഉയേമാറ്റ്‌സു. കെയര്‍ഹോമിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ഇയാള്‍ക്കുണ്ട്. എട്ടു സുരക്ഷാ ജീവനക്കാര്‍ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നെങ്കിലും, അവരുടെ കണ്ണുവെട്ടിച്ച് ഒരു ജനാല തകര്‍ത്ത് അകത്തുകയറാന്‍ ഉയേമാറ്റ്‌സുവിന് കഴിഞ്ഞത് അതുകൊണ്ടാണെന്ന് കരുതുന്നു.

ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട; ഉൽക്കമഴ കാണാൻ തയ്യാറായിക്കോളൂ !

ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറും ! പഠന റിപ്പോർട്ട്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments