HomeNewsShortനിര്‍ബന്ധിത മതം മാറ്റ നിരോധന നിയമം നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ; ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും

നിര്‍ബന്ധിത മതം മാറ്റ നിരോധന നിയമം നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ; ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും

നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയത്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. എന്നാൽ, സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും.

മ​തം​മാ​റ്റ​ത്തി​ന് വേ​ണ്ടി​യു​ള്ള വി​വാ​ഹ​ങ്ങ​ള്‍ അ​സാ​ധു​വാ​ക്കു​ക​യും കു​റ്റ​കൃ​ത്യ​മാ​യി പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യും. മ​തം മാ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ള്‍ ര​ണ്ടു മാ​സം മു​മ്ബ് ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍​ക്ക് (ഡി.​സി) അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​ര​ട് ബി​ല്ലി​ലെ വ്യ​വ​സ്ഥ. മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യാ​ല്‍ മു​മ്ബു​ണ്ടാ​യി​രു​ന്ന മ​ത​ത്തി​ല്‍​നി​ന്നും ല​ഭി​ച്ചി​രു​ന്ന സം​വ​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ഷ്​​​ട​മാ​കും. എ​ന്നാ​ല്‍, മാ​റു​ന്ന മ​ത​ത്തി​ലെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കും. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ത്തി​ല്‍​നി​ന്നോ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രെ​യോ സ്ത്രീ​ക​ളെ​യോ മ​റ്റു മ​ത​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷം മു​ത​ല്‍ പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വും അ​ര​ല​ക്ഷ​ത്തി​ല്‍ കു​റ​യാ​ത്ത പി​ഴ​യു​മാ​ണ് ശി​ക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments