HomeNewsShortസുവര്‍ണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; അഞ്ച് പേര്‍ അറസ്റ്റില്‍; ഫോടനം ഒരാഴ്ചക്കിടെ മൂന്നാം തവണ

സുവര്‍ണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; അഞ്ച് പേര്‍ അറസ്റ്റില്‍; ഫോടനം ഒരാഴ്ചക്കിടെ മൂന്നാം തവണ

പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റില്‍. അക്രമി സംഘത്തെ അറസ്റ്റ് ചെയ്തുവെന്നും സ്‌ഫോടനക്കേസ് പരിഹരിച്ചുവെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് ട്വിറ്ററിലൂടെ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അമൃത്‌സറിലെ ഗുരു രാംദാസ് ജി നിവാസിന് സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനം ഉണ്ടായത്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇതേ പ്രദേശത്ത് സ്‌ഫോടനമുണ്ടാവുന്നത്. സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള ഹെറിറ്റേജ് സ്ട്രീറ്റില്‍ മെയ് 6,8 തീയതികളില്‍ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. പഞ്ചാബ് പൊലീസും ദേശീയ അന്വേഷണ സംഘവും ചേര്‍ന്ന് ഫോറന്‍സിക് സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments