HomeNewsShortഅമീർഖാനെതിരെ രാജ്യ ദ്രോഹക്കുറ്റം

അമീർഖാനെതിരെ രാജ്യ ദ്രോഹക്കുറ്റം

കാണ്‍പൂര്‍: രാജ്യത്തെ അസഹിഷ്ണുതക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് താരം ആമിര്‍ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. മനോജ് കുമാര്‍ ദീക്ഷിത്ത് എന്ന അഭിഭാഷകന്‍ കാണ്‍പൂര്‍ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.  ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഒന്നിലേക്ക് മാറ്റി.

 

അസഹിഷ്ണുതക്കെതിരായ ആമിര്‍ഖാന്‍െറ പ്രസ്താവന രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ഹർജിക്കാരൻ ചുണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A ( രാജ്യദ്രോഹം ) 153 A ( മതത്തിന്‍െറ അടിസ്ഥാനത്തില്‍ വിവിധ സംഘങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക ) 153 B ( കുറ്റാരോപണം ) തുടങ്ങിയ വകുപ്പകളനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണെന്നും രാജ്യം വിടേണ്ട സാഹചര്യമാണെന്നുമായിരുന്നു ആമിര്‍ഖാന്‍െറ പ്രസ്താവന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments