HomeNewsShortഎയര്‍ ഇന്ത്യയുടെ മുംബൈയിലെ പഴയ ആസ്ഥാനം വില്‍ക്കാനൊരുങ്ങി കേന്ദ്രം; പ്രധാനമന്ത്രി അംഗീകാരം നൽകി

എയര്‍ ഇന്ത്യയുടെ മുംബൈയിലെ പഴയ ആസ്ഥാനം വില്‍ക്കാനൊരുങ്ങി കേന്ദ്രം; പ്രധാനമന്ത്രി അംഗീകാരം നൽകി

എയര്‍ ഇന്ത്യയുടെ മുംബൈയിലെ പഴയ ആസ്ഥാനം വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. മുംബൈയിലെ നരിമാന്‍ പോയന്റിലുള്ള 23 നില കെട്ടിടമാണ് വില്‍ക്കാനുദ്ദേശിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റിനാണ് (ജെ.എന്‍.പി.ടി.) വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് പ്രധാനമന്ത്രി തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി ഔദ്യോഗികവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു.

എയര്‍ ഇന്ത്യയുടെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് മുംബൈയിലെ പഴയ ആസ്ഥാനം വില്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം വില്‍പ്പനയ്‌ക്കെതിരേ എയര്‍ ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ആസ്ഥാനം വില്‍ക്കാനുള്ള നീക്കം നടക്കുന്നത്. കെട്ടിടത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വ്യോമയാന, ഷിപ്പിങ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഒരു സമിതിയുണ്ടാക്കി. എയര്‍ ഇന്ത്യയും ജെ.എന്‍.പി.ടി.യും ഈ മന്ത്രാലയങ്ങളുടെ കീഴിലാണ് വരുക. ‘എയര്‍ ഇന്ത്യ ബില്‍ഡിങ്’ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments