HomeNewsShortപ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വെടിവെച്ച് കൊന്നു: പ്രതികൾക്ക് ജീവപര്യന്തം

പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വെടിവെച്ച് കൊന്നു: പ്രതികൾക്ക് ജീവപര്യന്തം

പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വെടിവെച്ച് കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഫരീദാബാദിനടുത്തുള്ള ബല്ലഭ്ഗഡ് അഗർവാൾ കോളേജിലെ വിദ്യാർഥിനി നികിതാ തോമറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കാണ് ശിക്ഷ. ഫരീദാബാദ് കോടതിയുടേതാണ് തീരുമാനം. കേസിലെ പ്രധാന പ്രതിയായ തൗഫീഖ്, സഹായി റെഹാന്‍ എന്നിവരെ ഗൂഡാലോചന, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അതിവേഗ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ആയുധം നല്‍കിയെന്ന് ആരോപിക്കപ്പെട്ട മൊഹമ്മദ് അസ്റുദ്ദീനെ കോടതി വെറുതെ വിട്ടു.

എന്നാല്‍ മകളുടെ കൊലപാതകികള്‍ക്ക് ജീവപരന്ത്യം നല്‍കിയാല്‍ പോരന്നും വധശിക്ഷ നല്‍കണമെന്നുമാണ് നികിതയുടെ കുടുംബത്തിന്‍റെ പ്രതികരണം.

അക്രമികളിൽ ഒരാളായ തൗഫീഖിനെതിരെ തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്നാക്ഷേപിച്ച് യുവതി പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. കാറിൽ നിന്ന് തോക്കുമായി ഇറങ്ങി വന്ന അക്രമി, നികിതയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും, യുവതി കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോയിന്റ് ബ്ലാങ്കിൽ അവളെ വെടിവെച്ചുകൊന്ന ശേഷം അതേ കാറിൽ കയറി പാഞ്ഞു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.വിധിക്കെതിരായ ഹൈക്കോടതിയെ സമീപിക്കുമെന്ന്നി കിതയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments