HomeNewsShortപുതുവർഷ പുലരിയിൽ സംസ്ഥാനത്ത് പൊലിഞ്ഞത്‌ നാലു ജീവൻ; അപകടങ്ങൾ തൃശ്ശൂരും കണ്ണൂരും

പുതുവർഷ പുലരിയിൽ സംസ്ഥാനത്ത് പൊലിഞ്ഞത്‌ നാലു ജീവൻ; അപകടങ്ങൾ തൃശ്ശൂരും കണ്ണൂരും

പുതുവർഷ പുലരിയിൽ സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് ജീവൻ നഷ്ടപ്പെട്ടു. തൃശ്ശൂരും കണ്ണൂരുമായാണ് അപകടങ്ങളില്‍ നാലുപേര്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട ഒരാളുടെ നില ഗുരുതരമാണ്. തൃശ്ശൂർ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മതിലകം സ്വദേശി അൻസിൽ (22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിലായിരുന്നു അപകടം. കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോറിയിടിച്ച് രണ്ട് ഓട്ടോ യാത്രക്കാർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments