HomeNewsTHE BIG BREAKINGമക്കളെക്കുറിച്ച് എന്നെ കൊണ്ട് അധികം പറയിക്കേണ്ട, ആ ഭാഷ താൻ ശീലിച്ചിട്ടില്ല’; അനിലിന് പരോക്ഷ വിമർശനവുമായി...

മക്കളെക്കുറിച്ച് എന്നെ കൊണ്ട് അധികം പറയിക്കേണ്ട, ആ ഭാഷ താൻ ശീലിച്ചിട്ടില്ല’; അനിലിന് പരോക്ഷ വിമർശനവുമായി എ.കെ ആന്റണി

തന്റെ മതം കോൺഗ്രസ് ആണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. 10 വർഷം കൊണ്ട് നരേന്ദ്രമോദി ഇന്ത്യ എന്ന ആശയത്തെ ഞെക്കിഞ്ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുന്നു.ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കണം. നരേന്ദ്ര മോദി വീണ്ടും വന്നാൽ ഭരണഘടന അട്ടിമറിക്കപ്പെടുമെന്നും പറഞ്ഞ അദ്ദേഹം അനിൽ ആൻ്റണിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ‘മക്കളെ കുറിച്ച് എന്നെ കൊണ്ട് അധികം പറയിക്കേണ്ട, ആ ഭാഷ താൻ ശീലിച്ചിട്ടില്ല’ എന്നായിരുന്നു പ്രതികരണം. മതാടിസ്ഥാനത്തിലുള്ള പൗരത്വത്തിന് കോൺഗ്രസ് എതിരാണ്. അനിൽ ആൻ്റണി ജയിക്കാൻ പാടില്ല, തോൽക്കണം. തന്റെ മതം കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments