HomeNewsShortകോവിഡ് നിയന്ത്രണങ്ങളിൽ ഇന്ന് 74ാമ​ത് സ്വാതന്ത്ര്യ ദിനം; കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച്‌...

കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ന് 74ാമ​ത് സ്വാതന്ത്ര്യ ദിനം; കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

രാ​ജ്യ​ത്തി​ന്‍റെ 74ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കമായി. ‌ പ്ര​ധാ​ന​മ​ന്ത്രി നേ​രേ​ന്ദ്ര​മോ​ദി ചെ​ങ്കോ​ട്ട​യി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. രാ​വി​ലെ 7.30നാ​ണ് അ​ദ്ദേ​ഹം ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഘ​ട്ടി​ല്‍ രാ​ഷ്ട്ര​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. ഇ​തി​നു ശേ​ഷം അ​ദ്ദേ​ഹം സൈ​ന്യം ന​ല്‍​കി​യ ദേ​ശീ​യ അ​ഭി​വാ​ദ്യ​വും സ്വീ​ക​രി​ച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും സ്‌കൂൾകുട്ടികൾക്ക് പകരം എൻ. സി. സി. കേഡറ്റുകളും അടക്കം നാലായിരം പേർക്കാണ് ക്ഷണം. ഡോക്ടർമാരും, നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉൾപ്പെടുന്ന കൊവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments