HomeNewsTHE BIG BREAKINGജമ്മുകശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നാല് മലയാളികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു

ജമ്മുകശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നാല് മലയാളികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ നാല് മലയാളികൾ ഉൾപ്പടെ ഏഴ് വിനോദസഞ്ചാരികൾ മരിച്ചു. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച്‌ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. അഞ്ചുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശേഷിച്ച മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രണ്ടുപേർ ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു.

മലയാളികളെ കൂടാതെ വാഹനമോടിച്ചിരുന്ന ജമ്മുകാശ്മീര്‍ സ്വദേശി ഇജാസ് അഹമ്മദ് ഉൾപ്പടെ മൂന്നുപേരും അപകടത്തിൽ മരിച്ചു. വിനോദസഞ്ചാരികളായ സുധേഷ്, അനില്‍, വിഗ്നേഷ്, രാഹുല്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇവർ പാലക്കാട് ജില്ലയിലെ ചിറ്റൂർ സ്വദേശികളാണെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

Also read: നിങ്ങൾ കുട്ടികളോട് കാണിക്കുന്നത് നെഗറ്റീവ് പേരന്റിങ് ആണോ ? ഇക്കാര്യങ്ങൾ പരിശോധിക്കൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments