HomeNewsShortആറു വയസ്സുകാരിക്ക് പ്ലേസ്‌കൂളില്‍ നിരന്തര ബലാല്‍സംഗം; അറുപതുകാരന്‍ അറസ്റ്റില്‍

ആറു വയസ്സുകാരിക്ക് പ്ലേസ്‌കൂളില്‍ നിരന്തര ബലാല്‍സംഗം; അറുപതുകാരന്‍ അറസ്റ്റില്‍

ഗാസിയാബാദ്: ആറു വയസ്സുകാരിയെ പ്ലേ സ്‌കൂളില്‍ നിരന്തരം ബലാല്‍സംഗം ചെയ്തതായി പരാതി. ഗാസിയാബാദിലെ പ്ലേ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ഉടമയുടെ ഭര്‍തൃപിതാവായ അറുപതുകാരനാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. നോയിഡ സ്വദേശിയായ പെണ്‍കുട്ടിയാണ് ഇവിടെ പീഡനത്തിന് ഇരയായത്. മൂന്ന് മാസത്തോളം മകള്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടതായി പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി വീട്ടില്‍വെച്ച് മാതാപിതാക്കളോട് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ സ്‌കൂള്‍ ഉടമയായ യുവതി ഫ്‌ളാറ്റ് പൂട്ടി മുങ്ങി. ഇവർക്കായി തിരച്ചിൽ തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments