HomeNewsShortശബരിമലയില്‍ പോകാന്‍ ആറു യുവതികള്‍ കൊച്ചിയിലെത്തി; അതീവ ജാഗ്രതയോടെ പോലീസ്

ശബരിമലയില്‍ പോകാന്‍ ആറു യുവതികള്‍ കൊച്ചിയിലെത്തി; അതീവ ജാഗ്രതയോടെ പോലീസ്

കൊച്ചി: ശബരിമലയില്‍ പോകാന്‍ ആറു യുവതികള്‍ കൊച്ചിയിലെത്തി. മലബാറില്‍ നിന്ന് കൊച്ചിയില്‍ ട്രെയിനിലെത്തിയ യുവതികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് യുവതികള്‍ ഉള്ളത്.മാതൃഭൂമി ന്യൂസ് ചാനലാണ് മലബാറില്‍ നിന്നും ട്രെയിനില്‍ എത്തിയ യുവതികള്‍ കൊച്ചിയില്‍ രഹസ്യ കേന്ദ്രത്തില്‍ തങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം യുവതികള്‍ സന്നിധാനത്തേക്ക് എത്തിയാല്‍ അത് പ്രതിഷേധം ശക്തമാകാന്‍ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ കനത്ത ജാഗ്രതയാണ് പൊലീസും ഇവിടെ പുലര്‍ത്തുന്നത്. ശബരിമലയില്‍ ആര്‍ എസ് എസുകാരായ പ്രതിഷേധക്കാരെ എത്തിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇത് തെറ്റിച്ച്‌ നടപന്തലില്‍ നാമജപ യജ്ഞം നടത്താന്‍ ആര്‍ എസ് എസ് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് പൊലീസിന് തലവേദന ഉണ്ടാക്കുന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ യുവതികളുടെ നീക്കവും സര്‍ക്കാറിനെയും പൊലീസിനെയും വെട്ടിലാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments