HomeNewsShortനിലപാട് കടുപ്പിച്ച് പ്രതിപക്ഷം; 5 എം.എൽ.എ മാർ സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു; പ്രതിരോധിച്ച്...

നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; 5 എം.എൽ.എ മാർ സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു; പ്രതിരോധിച്ച് ഭരണപക്ഷം

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്‍, ഉമ തോമസ്, എകെഎം അഷ്‌റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. സര്‍ക്കാര്‍ ധിക്കാരപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. അത് നേരായ രീതിയില്‍ കൊണ്ടുപോകാനുള്ള ഒരു മുന്‍കൈയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. സര്‍ക്കാര്‍ സ്വീകരിക്കുന്നത് ധികാരപൂര്‍വ്വമായ നടപടിയാണ്. പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കുന്നത്. ഇതിനെതിരെ മാധ്യമപ്രവർത്തകരും പത്രപ്രവർത്തക കൂട്ടായ്മകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ ഇതുവരെയും സഭാടിവിയിലൂടെ കാണിക്കുന്നില്ല. പ്രതിപക്ഷം മുന്നോട്ട് വെച്ച രണ്ട് കാര്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സഭാ നടപടികളുമായി സഹകരിക്കാന്‍ സാധിക്കില്ല. ഇന്നുമുതല്‍ അഞ്ച് അംഗങ്ങള്‍ സഭ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ഇരിക്കുമെന്ന് വി ഡി സതീശന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments