HomeNewsShortസംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചത് 357 പേര്‍; കനത്ത മഴ കുറയുന്നു ; 3 ജില്ലകളില്‍...

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചത് 357 പേര്‍; കനത്ത മഴ കുറയുന്നു ; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 357 പേര്‍ മരിച്ചു. നാല് ദിവസത്തിനിടെ 193 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം 39 പേരുടെ ജീവന്‍ പൊലിഞ്ഞു. എറണാകുളത്ത് 13 പേരും ആലപ്പുഴയില്‍ 15 പേരും തൃശൂര്‍ ജില്ലയില്‍ 8 പേരും പത്തനംതിട്ടയില്‍ 3 പേരുമാണ് മരിച്ചത്. പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനം കരകയറുകയാണ്. പല ഭാഗങ്ങളിലും കനത്ത മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല.

പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തിരുവല്ലയില്‍ 15 ബോട്ടുകള്‍ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലാണ്.

ആലുവ ടൗണില്‍ വെള്ളം ഇറങ്ങി. പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാ പ്രവര്‍ത്തനം ശക്തമായി. ശനിയാഴ്ച മാത്രം 54 ആളുകളെ രക്ഷപെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments