HomeNewsShortകാറില്‍ ട്രക്കുകള്‍ ഇടിച്ച്‌ അപകടം; ഗുജറാത്തില്‍ ഒരു കുടുംബത്തിലെ പത്ത് പേര്‍ ട്രക്കുകൾക്കിടയിൽപ്പെട്ട് മരിച്ചു

കാറില്‍ ട്രക്കുകള്‍ ഇടിച്ച്‌ അപകടം; ഗുജറാത്തില്‍ ഒരു കുടുംബത്തിലെ പത്ത് പേര്‍ ട്രക്കുകൾക്കിടയിൽപ്പെട്ട് മരിച്ചു

ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ ഭചാവു ദേശീയപാതയ്‌ക്ക് സമീപം കാറില്‍ രണ്ട് ട്രക്കുകള്‍ ഇടിച്ച്‌ ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു. ഞായറാഴ്ച വെെകിട്ടാണ് അപകടമുണ്ടായത്. ഡിവൈഡര്‍ മറികടന്നെത്തിയ ട്രെയിലര്‍ ട്രക്ക് പെട്ടെന്ന് ബ്രെയ്‌ക്കിട്ടതാണ് അപകട കാരണം. ട്രെയിലറില്‍ പിന്നാലെയെത്തിയ എസ്.യു.വി കാര്‍ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന ട്രക്ക് കാറിന്റെ പിന്നിലും ഇടിച്ചിരുന്നു. രണ്ട് ട്രക്കുകള്‍ക്കിടയില്‍പ്പെട്ട കാറില്‍ 11 പേരുണ്ടായിരുന്നു. ഇവരില്‍ പത്തുപേരും മരിച്ചു. ഭൂജില്‍ നിന്നും ഭചാവുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. ഭുജ് നിവാസികളാണ് മരിച്ചവര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments