HomeNewsTHE BIG BREAKINGവടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലദേശിലും ഭൂചലനം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലദേശിലും ഭൂചലനം

ഷില്ലോങ്:  ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലദേശിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നു പുലർച്ചെയാണ്  ഉണ്ടായത്. ബംഗ്ലദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന അസമിലെ കാരിമഗ് ജില്ലയിലാണ് ശക്തമായി അനുഭവപ്പെട്ടത്.പത്തു മുതൽ 12 സെക്കൻഡ് വരെ ഭൂചലനം നീണ്ടു നിന്നു. ആൾനാശമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അസമിന്റെ വിവിധ ഭാഗങ്ങൾ മേഘാലയ തുടങ്ങി ബംഗ്ലദേശിനോട് ചേർന്നു കിടക്കുന്ന ഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, മിസോറം, ത്രിപുര, നാഗാലൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ ലോകത്തെ ഭൂചലന മേഖലകളിൽ പ്രധാനസ്ഥാനത്തുള്ളതാണ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments