HomeNewsLatest Newsയൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

തിരുനന്തപുരം : ദളിത് യുവതികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്‍റെ പരിസരത്തുവച്ച്‌ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബാരിക്കേഡ് മറിച്ചിട്ട പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ഇതോടെ ജലപീരങ്കിയ്ക്കൊപ്പം കണ്ണീര്‍വാതകവും പ്രയോഗിച്ചു. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട വനിതാപ്രവര്‍ത്തകര്‍ റോഡില്‍ തളര്‍ന്നുവീണു.

രാഷ്ട്രനേതാവ് നഗ്നരായി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തു; ജനങ്ങൾ അനുസരിച്ചു ! ഫോട്ടോകൾ കാണാം
ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നയാളെ അതേരീതിയിൽ തലയ്ക്കടിച്ചു കൊന്ന് ഭാര്യയുടെ പ്രതികാരം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments