HomeNewsLatest Newsമുണ്ടുടുത്തതിനാൽ കോലിയുടെ റെസ്റ്റോറന്‍റില്‍ വിലക്ക്; പ്രവേശനം നിഷേധിച്ചതായി യുവാവ് 

മുണ്ടുടുത്തതിനാൽ കോലിയുടെ റെസ്റ്റോറന്‍റില്‍ വിലക്ക്; പ്രവേശനം നിഷേധിച്ചതായി യുവാവ് 

മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നു ആരോപണം. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.തമിഴ്നാട് സ്വദേശിയായ യുവാവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ വെള്ള ഷര്‍ട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. റസ്റ്റോറന്‍റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ തടയുന്നത് കാണാം.

ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു. വിഡിയോ 10 ലക്ഷത്തോളം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. ഇയാളുടെ പേര് രാമ നാരായണ എന്നാണ് എന്നാണ് പല തമിഴ് സോഷ്യല്‍ മീഡിയ വീഡിയോകളും പറയുന്നത്. മുന്‍പ് ചെന്നൈയിലെ പ്രമുഖ ഹോട്ടലില്‍ ഇത്തരത്തില്‍ വിവാദം ഉണ്ടായപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ മുണ്ട് അനുവദിച്ച് ഉത്തരവ് വരെ ഇറക്കിയിരുന്നു. അതേ സമയം ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. #ShameOnKohli എന്ന പേരില്‍ ഈ വീഡിയോ എക്സില്‍ അടക്കം വൈറലാകുന്നുണ്ട്.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments