HomeNewsLatest Newsഎന്തുകൊണ്ട് ആര്യ റിയാലിറ്റി ഷോയിൽ ആരെയും ഭാര്യയായി തെരഞ്ഞെടുത്തില്ല ? ; പിന്നിൽ നടന്നത് അവതാരക...

എന്തുകൊണ്ട് ആര്യ റിയാലിറ്റി ഷോയിൽ ആരെയും ഭാര്യയായി തെരഞ്ഞെടുത്തില്ല ? ; പിന്നിൽ നടന്നത് അവതാരക സംഗീത പറയുന്നു

വന്‍ വിവാദത്തോടെയാണ് ആര്യയുടെ എങ്കവീട്ട് മാപ്പിള്ളൈ ഷോ അവസാനിച്ചത്. തന്റെ വധുവിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഷോയില്‍ അവസാനം ആര്യ ആരെയും തെരഞ്ഞെടുത്തില്ല. മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്ന എന്നിവരാണ് അവസാന ഘട്ടത്തില്‍ മത്സരിച്ചത്. എന്നാല്‍ തനിക്ക് ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നാണ് ആര്യ പറഞ്ഞത്. ഇപ്പോഴത്തേക്ക് എനിക്ക് ശരിയായ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഒരാളെ തെരഞ്ഞെടുത്ത് മറ്റ് രണ്ട് പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തേയും വിഷമത്തിലാക്കാന്‍ എനിക്ക് കഴിയില്ലെന്നും ആര്യ പറഞ്ഞിരുന്നു. ആര്യയുടെ തീരുമാനം ശരിക്കും ഞെട്ടിച്ചുവെന്നാണ് അവതാരക സംഗീത പറയുന്നത്.

ഒരു വശം നോക്കുമ്പോള്‍ ഇത് വിനോദപരിപാടിയാണ്. പക്ഷേ അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ ഇത് രണ്ട് പേരുടെ ജീവിതമാണ്. ജനങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ആര്യ വിവാഹം ചെയ്യുകയാണെന്നിരിക്കട്ടെ, രണ്ട് മാസം കഴിഞ്ഞ് ഇരുവരും യോജിച്ചുപോകുന്നില്ലെന്ന് പറഞ്ഞ് വേര്‍പിരിഞ്ഞാല്‍ എന്ത് ചെയ്യും. ഇപ്പോള്‍ ചെയ്തതിനേക്കാള്‍ ഏറ്റവും വലിയ തെറ്റാകില്ലേ?. സംഗീത പറഞ്ഞു.

രാവിലെ പത്ത് മണിമുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെ 13 ക്യാമറകളുടെ സഹായത്തോടെയാണ് ഷൂട്ട് നടക്കുന്നത്. ഇത്രയും മണിക്കൂര്‍ ആര്‍ക്കും അഭിനയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത് സ്‌ക്രിപ്റ്റഡ് ആണെന്ന് പറയാന്‍ പറ്റില്ല. ആര്യ വിവാഹത്തിന് തയാറല്ലെന്ന് പറഞ്ഞപ്പോള്‍ എന്തുപറയണമെന്ന് എനിക്ക് അറിഞ്ഞില്ല. പിസിആറില്‍ നിന്ന് ആര്യയോട് ചോദിക്കൂ, ജനങ്ങളെ പറ്റിക്കുന്നതായി തോന്നും എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നു. ആര്യയോട് വീണ്ടും ചോദിച്ചപ്പോള്‍ മറുപടിയില്‍ മാറ്റമില്ലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments