HomeNewsLatest Newsമല്യയില്‍ നിന്നു തിരികെവേണ്ടത് പണമാണ്, ന്യായീകരണങ്ങളല്ല: എസ്ബിഐ

മല്യയില്‍ നിന്നു തിരികെവേണ്ടത് പണമാണ്, ന്യായീകരണങ്ങളല്ല: എസ്ബിഐ

മല്യയില്‍ നിന്ന് പണമാണ് വേണ്ടത്, ന്യായീകരണങ്ങളല്ലെന്ന് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രാങ്ക്ഫുര്‍ട്ടിലെത്തിയപ്പോഴാണ് അരുന്ധതി ഭട്ടാചാര്യ ഇക്കാര്യം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

 

അടുത്തിടെ രാജ്യാന്തര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ കുടിശ്ശിക തീര്‍ക്കാന്‍ സന്നദ്ധനാണെന്ന് മല്യ അറിയിച്ചിരുന്നു. സന്നദ്ധത ഉണ്ടാകണം. അതുണ്ടെന്ന് ഞങ്ങള്‍ക്കു മനസ്സിലാകണം. പണമാണ് ഞങ്ങള്‍ക്ക് മടക്കിവേണ്ടത്. അല്ലാതെ ന്യായീകരണങ്ങളല്ല, ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. വായ്പാ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു മല്യ പറഞ്ഞിരുന്നു. എന്നാല്‍ വാഗ്ദാനത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിയിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments