HomeNewsLatest Newsവി.എസ് പിണറായി വിജയനു വേണ്ടി ധർമ്മടത്ത്; പിണറായിക്ക് അഭിമാനകരമായ ഭൂരിപക്ഷം നല്കണമെന്ന് അഭ്യർത്ഥന

വി.എസ് പിണറായി വിജയനു വേണ്ടി ധർമ്മടത്ത്; പിണറായിക്ക് അഭിമാനകരമായ ഭൂരിപക്ഷം നല്കണമെന്ന് അഭ്യർത്ഥന

കണ്ണൂര്‍: പിണറായി വിജയന് വോട്ട് ചോദിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍  കണ്ണൂരില്‍ എത്തി. . കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പൊതുയോഗങ്ങളിലാണ് വിഎസ് പങ്കെടുക്കുക. പിണറായി മല്‍സരിക്കുന്ന ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്ലിൽ ആദ്യ പൊതുയോഗം നടക്കുകയാണ്. പിണറായിക്ക് അഭിമാനകരമായ ഭൂരിപക്ഷം നല്കണമെന്ന് വി എസ് പ്രസംഗത്തിൽ പറഞ്ഞു. യു ഡി എഫ് പ്രകടന പത്രിക വായിച്ച് തനിക്ക് ചിരി അടക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിൽ മന്ത്രി വിജയലക്ഷ്മി ഒഴിച്ചുള്ളവർ എല്ലാവരും അഴിമതിക്കാരാണ്. മന്ത്രിമാർക്കെതിരെ 136 കേസ്സുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

വിഎസിനെ പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തി സി.പി.ഐ.എം പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍, ചക്കരക്കല്ലില്‍ വിഎസ് എന്തുപറയുമെന്ന ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. മാത്രമല്ല, ഈ പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല. പിണറായി കൊല്ലം ജില്ലയിലെ പ്രചാരണ പര്യടനത്തിലാണ് ഇന്ന്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments