HomeNewsLatest Newsഉമ്മൻ ചാണ്ടിയുടെ അഴിമതിയിൽ സഹികെട്ട് ചെന്നിത്തല സോണിയക്ക് കത്തെഴുതി; വി എസ്

ഉമ്മൻ ചാണ്ടിയുടെ അഴിമതിയിൽ സഹികെട്ട് ചെന്നിത്തല സോണിയക്ക് കത്തെഴുതി; വി എസ്

കോട്ടയം: അഴിമതിക്കെതിരെ ഇടത് നേതാക്കള്‍ നടത്തുന്ന എതിര്‍പ്പ് രമേശ് ചെന്നിത്തലയ്ക്കും ഉണ്ടായിരുന്നതായി വി.എസ് അച്യുതാനന്ദന്‍. രമേശ് ചെന്നിത്തല സോണിയാഗാന്ധിയ്ക്ക് എഴുതിയ കത്ത് വായിച്ചാണ് വിഎസ് പിറവം മണ്ഡലം തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സഹികെട്ടാണ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെക്കുറിച്ച് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയത്. ഉമ്മന്‍ ചാണ്ടിയുടെ അഴിമതി അസഹനീയമായി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും വിഎസ് പറഞ്ഞു.

 

 

ബാര്‍കോഴയടക്കമുള്ള വിഷയങ്ങളില്‍ കോടികളുടെ അഴിതിയാണ് നടന്നത്. അതിനാലൊക്കെ തന്നെയാണ് യുഡിഎഫിനെ ഇറക്കിവിട്ട് ഇടത് മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു. മെത്രാന്‍ കായലടക്കം അനവധി നിരവധി പ്രദേശങ്ങള്‍ സ്വന്തക്കാര്‍ക്ക് പതിച്ചു കൊടുക്കുകയാണ് ഉമ്മന്‍ചാണ്ടി. അധികാരം നഷ്ടപ്പെടാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഉള്ള കാശ് വന്നോട്ടേയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരിപാടി. വി എസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments