HomeNewsLatest Newsഭീഷണിയുയർത്തി 'വർധ' തമിഴ്‌നാട് തീരം തൊട്ടു; ആന്ധ്രയിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത

ഭീഷണിയുയർത്തി ‘വർധ’ തമിഴ്‌നാട് തീരം തൊട്ടു; ആന്ധ്രയിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത

ഭീഷണിയുയര്‍ത്തി ചുഴലിക്കാറ്റ് ‘വര്‍ധ’ തമിഴ്‌നാട് തീരത്തെത്തി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നു വരെ വീടിനു പുറത്തേക്ക് ഇറങ്ങരുതെന്നു ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ളവരോടും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ സമയത്തിനിടയില്‍ ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ചെന്നൈയില്‍നിന്ന് 87 കിമീ വടക്ക് കിഴക്ക് മാറി ബംഗാള്‍ ഉള്‍ക്കടലിലാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. 120-130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ചുഴലിക്കാറ്റ് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്. കരയിലേക്കു കടന്നതിനു ശേഷം കാറ്റിന്റെ തീവ്രത മെല്ലെ കുറയുമെന്നു കരുതുന്നു. ചുഴലിക്കാറ്റിന്റെ ഭീഷണിയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

 

 

 

ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങള്‍ പലരും ഇന്നലെ രാത്രി തന്നെ സംഭരിച്ചിരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ചെന്നൈയുള്‍പ്പെടെ മൂന്നു വടക്കന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂവെന്നും സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

ആദ്യം കരുതി കുട്ടിയാണെന്ന്, എന്നാൽ……വിമാനത്തിൽ വച്ച് തന്നെ കയറിപിടിക്കാൻ ശ്രമിച്ചയാളിന് സീരിയൽ താരം കൊടുത്ത പണി !

ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments