HomeNewsLatest Newsസീറോമലബാർ സഭയ്ക്കു പുതിയ രൂപത; ഡോ. ഫാദർ ജോസഫ് സ്രാമ്പിക്കൽ രൂപതാധ്യക്ഷൻ

സീറോമലബാർ സഭയ്ക്കു പുതിയ രൂപത; ഡോ. ഫാദർ ജോസഫ് സ്രാമ്പിക്കൽ രൂപതാധ്യക്ഷൻ

സീറോമലബാർ സഭയ്ക്കു പുതിയ രൂപത. ബ്രിട്ടൺ ആസ്ഥാനമാക്കിയാണ് പുതിയ രൂപത. പാലാ രൂപതാംഗവും റോമിലെ പൊന്തിഫിച്ചെ കോളിജിയോ ഉര്‍ബാനായുടെ വൈസ് റെക്ടറുമായ ഫാ. ജോസഫ് സ്രാമ്പിക്കലാണ് (ബെന്നി മാത്യു) രൂപതാധ്യക്ഷൻ. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യൂറോപ്പും അയർലണ്ടും ഉൾപ്പെടുത്തിയാണ് രൂപത.

 
പാലാ രൂപത ഉരുളികുന്നം സെന്റ് ജോര്‍ജ് ഇടവകാംഗമാണ്. എംഎ ബിരുദം നേടിയശേഷം സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം റോമിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജില്‍ നിന്ന് ബിഎഡ് ബിരുദം നേടിയിട്ടുണ്ട്. പാലാ ഗുഡ് ഷെപ്പേഡ് മൈനര്‍ സെമിനാരിയില്‍ അധ്യാപകന്‍, പാലാ സെന്റ് തോമസ് ബിഎഡ് ട്രെയിനിംഗ് കോളജ് അധ്യാപകന്‍, ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ നഴ്‌സിംഗ് കോളജ് അസിസ്റ്റന്റ് ഡയറക്ടര്‍, പാലാ മാര്‍ ഇഫ്രേം ഫോര്‍മേഷന്‍ സെന്റര്‍ അധ്യാപകന്‍, പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ തുടങ്ങി വിവിധ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments