ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഐ.എസ് ബന്ധമുള്ള അല്‍ അബ്ദ് അല്‍ ഫക്കിര്‍ എന്ന ഭീകര സംഘടനയുടെ വധഭീഷണി. ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വത്തിക്കാനു ഭീഷണി സന്ദേശമയച്ചത്. കഴിഞ്ഞ വര്‍ഷം, ഐഎസ് അനുകൂല സംഘടനയായ മറ്റൊരു ഭീകര ഗ്രൂപ്പും വത്തിക്കാനു ഭീഷണി സന്ദേശം അയച്ചിരുന്നു. ഒരു വാന്‍ നിറയെ ആയുധങ്ങള്‍ വത്തിക്കാനിലേക്കു നീണ്ടു നില്ക്കുന്ന ചിത്രമാണ് ഭീഷണി സന്ദേശത്തില്‍ അവര്‍ ഉള്‍ക്കൊള്ളിച്ചത്. മാര്‍പാപ്പയ്ക്കെതിരേ ഗ്രനേഡ് ആക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തിയുള്ള ചിത്രങ്ങള്‍ സംഘടനയുടെ മീഡിയ വിഭാഗം പുറത്തുവിട്ടു. ഞങ്ങളുടെ ആക്രമണത്തില്‍നിന്ന് അകലെയാണു നിങ്ങള്‍ എന്നു കരുതരുത് എന്നു ചിത്രത്തില്‍ എഴുതിയിരിക്കുന്നു. 2016-ല്‍ ഓഷ്വിറ്റ്സില് മാര്‍പാപ്പ സന്ദര്‍ശനം നടത്തുമ്ബോള്‍ എടുത്ത ചിത്രത്തിലേക്ക് ഒരു തോക്കുധാരി ആയുധം ചൂണ്ടിനില്ക്കുന്ന ചിത്രമാണ് ഭീഷണി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഭീകര സംഘടനയുടെ വധഭീഷണി: ഭീഷണിയുയർത്തിയത് ഐ.എസ് ബന്ധമുള്ള സംഘടന
RELATED ARTICLES