HomeNewsLatest Newsരാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രി: തേജസ്വി യാദവ്

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രി: തേജസ്വി യാദവ്

ഇനി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രി എന്ന പദം അലങ്കരിക്കുകയാണ് ഈ 26 കാരന്‍. തന്റെ വഴി ക്രിക്കറ്റാണെന്നു തിരിച്ചറിഞ്ഞ് അതിലൂടെയായിരുന്നു ടിയാന്റെ യാത്ര. ദില്ലി ഡെയയര്‍ ഡെവിള്‍സിന്റെ ഐപില്‍ ടീമിലും ഇടം നേടി. എന്നാല്‍ സഹോദരിയുടെ തിരഞ്ഞെടുപ്പ് പരാജയം ഇദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. തുടര്‍ന്ന് യുവ ആര്‍ ജെ ഡിയുടെ സാരഥ്യം ഏറ്റെടുക്കുകയായിരുന്നു.

ചെറുകാലയളവിനുള്ളില്‍ മികച്ച രാഷ്ട്രീയ പക്വതയും സംഘാടന മികവും പ്രകടിപ്പിച്ച തേജസ്വി. 60 സീറ്റുകള്‍ തേജസ്വി യുവാക്കള്‍ക്കായി നീക്കിവെച്ചു. അതിന്റെ മികവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2010ല്‍ അമ്മ റാബറിയെ തോല്‍പ്പിച്ച സതീഷ് യാദവിനെ ഇത്തവണ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് അധികാരത്തിലെത്തിയ ഇദ്ദേഹത്തിന്റെ സ്വപ്നം പുത്തന്‍ ബീഹാറാണ്. ശക്തനായ മുഖ്യന്റെ കീഴില്‍ ഉപമുഖ്യന്റെ ഭരണം എത്രത്തോളമെന്ന് കാത്തിരുന്ന് കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments