HomeNewsLatest Newsഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും ടോമിൻ തച്ചങ്കരിയെ മാറ്റി; എഡിജിപി അനന്തകൃഷ്ണൻ പുതിയ ഗതാഗത കമ്മീഷണർ

ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും ടോമിൻ തച്ചങ്കരിയെ മാറ്റി; എഡിജിപി അനന്തകൃഷ്ണൻ പുതിയ ഗതാഗത കമ്മീഷണർ

ടോമിൻ തച്ചങ്കരിയെ ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും മാറ്റാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. തച്ചങ്കരിയെ മാറ്റണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യം മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. എഡിജിപി അനന്തകൃഷ്ണൻ പുതിയ ഗതാഗത കമ്മീഷണറാകും.

 

 

തച്ചങ്കരിയെ മാറ്റണമെന്ന എ.കെ.ശശീന്ദ്രന്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയും ഗതാഗതമന്ത്രിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്ന് തച്ചങ്കരി ഉത്തരവിട്ടതിനെ ഗതാഗതമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. തച്ചങ്കരിയുടെ ജന്മദിനത്തിന് ആര്‍ടി ഓഫീസുകളില്‍ ലഡു വിതരണം ചെയ്തതിന് തച്ചങ്കരിയോട് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. ഹെല്‍മറ്റ് പരിശോധന ഉള്‍പ്പെടെ കര്‍ശനമായ നടപടികള്‍ ജനങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് തച്ചങ്കരിയുടെ സാന്നിധ്യത്തില്‍ തന്നെ എ.കെ.ശശീന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

കാരണമില്ലാതെ ശരീരത്തിൽ ഈ അഞ്ചുസ്ഥലങ്ങളിൽ പെട്ടെന്ന് വേദന ഉണ്ടാകുന്നോ ? ശരീരം നിങ്ങളോട് ഇക്കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണ് !

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments