HomeNewsLatest Newsസര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കും; ടിപി സെന്‍കുമാര്‍

സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കും; ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് തന്നെ മാറ്റിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ രീതിയില്‍ നിയമപരമായ പിശകുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനമാറ്റം സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും എതിരാണ്. ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കും. സര്‍ക്കാര്‍ നീക്കത്തില്‍ നിയമവിരുദ്ധമായി പലതുമുണ്ട്. ലോക്‌നാഥ് ബെഹ്‌റയല്ല സെന്‍കുമാര്‍. ബെഹ്‌റയെ വേണ്ടവര്‍ക്ക് അതാകാം. സര്‍ക്കാരിന് ആവശ്യം ബെഹ്‌റയെ ആയിരിക്കും. ബെഹ്‌റയെ പോലെ ആകാന്‍ താനില്ല. വാശിപിടിച്ച് ഡിജിപി ആയിരിക്കുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാര്‍ നിലപാട് മാന്യമായി അറിയിക്കാമായിരുന്നു.

 
തന്നെ ഇഷ്ടമില്ലെങ്കില്‍ സര്‍ക്കാരിന് പറയാമായിരുന്നു. ചുമതലയില്‍ നിന്ന് തന്നെ മാറ്റിയ ഉത്തരവ് കിട്ടിയിട്ടില്ല. സര്‍വീസ് ചട്ടങ്ങള്‍ പൂര്‍ണമായി ലംഘിക്കപ്പെട്ടു. സര്‍ക്കാരിന് താല്‍പ്പര്യമില്ലാതെ തുടരാനില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. 18 മണിക്കൂര്‍ വരെ ഒരു ദിവസം ജോലി ചെയ്തിരുന്നു. ക്ലബും ഫൈവ് സ്റ്റാര്‍ ഹോട്ടലുമായി നടക്കുന്ന ആളല്ല. കേരളത്തില്‍ തന്നെ ജനിച്ച് വളര്‍ന്ന ആളാണ്. പ്രിന്‍സിപ്പളുള്ള ആളാണ് താന്‍. തനിക്ക് എന്റേതായ ആദര്‍ശങ്ങളുണ്ട്. തനിക്ക് പോരായ്മകളുണ്ടെങ്കില്‍ നേരിട്ട് പറയാമായിരുന്നു. സെന്‍കുമാര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments