HomeNewsLatest Newsകേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകും; തെക്കൻ- മധ്യ ജില്ലകളിൽ ഉള്ളവർ കൂടുതൽ ജാഗ്രത...

കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകും; തെക്കൻ- മധ്യ ജില്ലകളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ തുടരുന്നതാണ്. തെക്കൻ- മധ്യ ജില്ലകളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലകൾ, കടലാക്രമണം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, മത്സത്തൊഴിലാളികൾ, തീരദേശ നിവാസികൾ എന്നിവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത്തവണ മഴയ്ക്കൊപ്പം ഇടിമിന്നൽ ഉണ്ടാകുന്നതാണ്. കൂടാതെ, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments