HomeNewsLatest Newsതുര്‍ക്കിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യൻ കായികതാരങ്ങള്‍ മടങ്ങിയെത്തി

തുര്‍ക്കിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യൻ കായികതാരങ്ങള്‍ മടങ്ങിയെത്തി

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ സൈന്യത്തിന്റെ അട്ടിമറി ശ്രമമുണ്ടായതോടെ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള സംഘം തിരിച്ചെത്തി. ഡല്‍ഹിയില്‍ മടങ്ങിയെത്തിയ സംഘത്തില്‍ 13 മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 48 പേരാണുള്ളത്. 148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കായികമേളയില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയില്‍ തുടരുകയാണ്. ലോകസ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുത്ത സംഘമാണ് മടങ്ങിയെത്തിയത്. പുലര്‍ച്ചെ നാലരയ്ക്കാണ് ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. 13 മലയാളികള്‍ ഉള്‍പ്പെടെ സംഘത്തില്‍ 48 പേര്‍ ഉണ്ടായിരുന്നു. മീറ്റില്‍ പങ്കെടുക്കാനായി കഴിഞ്ഞ 10 നായിരുന്നു സംഘം യാത്ര തിരിച്ചത്.

 

 

തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമം ട്രാബ്സണില്‍ നടന്ന മേളയെ ബാധിച്ചില്ലെന്ന് താരങ്ങള്‍ പറഞ്ഞു. വീട്ടുകാര്‍ക്കായിരുന്നു ആശങ്ക. അധികൃതര്‍ സുരക്ഷക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായി ഹൈജംപില്‍ വെങ്കല മെഡല്‍ നേടിയ കെ.എസ്. അനന്തു പറഞ്ഞു. ഒരു വെള്ളിയടക്കം നാലു മെഡലുകളുമായാണ് മലയാളി വിദ്യാര്‍ഥികള്‍ മടങ്ങിയെത്തിയത്. അഭിഷേക് മാത്യു, നിവ്യ ആന്‍റണി, പി.എന്‍. അജിത്, കെ.എസ്.അനന്തു എന്നിവരാണ് മെഡല്‍ നേടിയത്. കേരള സംഘം നാളെ നാട്ടിലേക്ക് യാത്ര തിരിക്കും.

പുരുഷമാരിലും സ്ത്രീകളിലും ഷർട്ടിന്റെ ബട്ടൺ രണ്ടു വശത്തായതിന്റെ കാരണം അറിയാമോ?

ലഹരി ഉപയോഗം: മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഋഷിരാജ് സിംഗ് പറയുന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments