HomeNewsLatest Newsസേവനനികുതിയിൽ ജൂണ്‍ ഒന്നുമുതല്‍ വര്‍ധന: ഹോട്ടല്‍ ഭക്ഷണത്തിന് ഇനി ചെലവേറും

സേവനനികുതിയിൽ ജൂണ്‍ ഒന്നുമുതല്‍ വര്‍ധന: ഹോട്ടല്‍ ഭക്ഷണത്തിന് ഇനി ചെലവേറും

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചതോടെ സേവനനികുതി അര ശതമാനം വർധിക്കും. ഇതിന് പുറമെ, പത്ത്‌ ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകൾക്ക് ജൂൺ ഒന്നുമുതൽ ഒരു ശതമാനം ആഡംബര നികുതി നൽകണം. കാറുകളുടെ എക്സ്-ഷോറൂം വിലയ്ക്കൊപ്പമാകും ഒരു ശതമാനം ആഡംബര നികുതി നൽകണം. കാറുകളുടെ എക്സ്-ഷോറൂം വിലയ്ക്കൊപ്പമാകും ഒരു ശതമാനം ആഡംബര നികുതി ഉൾപ്പെടുത്തുക. പത്തു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള എല്ലാ ഇനം കാറുകൾക്കും ഇതോടെ ഒരു ശതമാനം വില കൂടും. സേവനനികുതി കൂടുന്നതോടെ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനും വിമാനയാത്രകൾക്കും ട്രെയിൻ യാത്രകൾക്കുമൊക്കെ ചെലവേറും. ഒപ്പം, ഫോൺ ബിൽ, ഇൻഷുറൻസ് പ്രീമിയം എന്നിവയ്ക്കും ചെലവേറും. സേവന നികുതിക്കുമേൽ അര ശതമാനം കൃഷി കല്യാൺ സെസ് ഏർപ്പെടുത്തിയതാണ് സേവന നികുതി ഉയരാൻ കാരണം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments