HomeNewsLatest Newsസെന്‍കുമാര്‍ കേസ്; സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്; വ്യക്തത തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷ തള്ളി

സെന്‍കുമാര്‍ കേസ്; സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്; വ്യക്തത തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷ തള്ളി

സെൻകുമാറിനെ ഡിജിപിയായി പുനർ നിയമിക്കാനുള്ള സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തളളിയത്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

 

 

 

ഹര്‍ജി തളളിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതി വിധി ഇന്നു തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. കനത്ത തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

സെന്‍കുമാര്‍ പൊലീസ് മേധാവിയല്ലായിരുന്നെന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപിയായിരുന്നെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് പൊലീസ് മേധാവിയെന്ന പദവിയിലാണ്. നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് കൊണ്ടുളള അപേക്ഷക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജിയും നല്‍കിയിരുന്നു.

മരുന്നും വേണ്ട പഥ്യവും വേണ്ട; ഏതസുഖവും വിനോദന്റെ മുന്നിൽ മുട്ടുമടക്കും ! വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് !

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments