HomeNewsLatest Newsസൗദിയിൽ നിന്നും ആദ്യത്തെ 25 അംഗസംഘം ഇന്ന് ഇന്ത്യയിലെത്തും

സൗദിയിൽ നിന്നും ആദ്യത്തെ 25 അംഗസംഘം ഇന്ന് ഇന്ത്യയിലെത്തും

ജിദ്ദ: ജോലി പ്രതിസന്ധിയിലായതിനെ തുടർന്ന്, സൗദിയിലെ ഓജര്‍ കമ്പനിയിലെ തിരികെ പോരാൻ സന്നദ്ധത പ്രകടിപ്പിച്ച തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. എന്നാൽ, ഇന്നെത്തുന്ന ആദ്യസംഘത്തില്‍ മലയാളികള്‍ ഇല്ല. ജിദ്ദ കിംങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ സമയം പകല്‍ 12.50 ന് പുറപ്പെടുന്ന സംഘം വൈകുന്നേരം ആറിന് ഡല്‍ഹിയിൽ വിമാനമിറങ്ങും. ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ നിന്നുള്ള 25ഓളം പേരാണ് സൗദി എയര്‍ലൈന്‍സില്‍ യാത്ര തിരിക്കുന്നത്.സൗദി അറേബ്യയുടെ ചെലവിലാണ് ഇവരുടെ യാത്ര.

 

 

ഇരുനൂറോളം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്. ഇതില്‍ പാസ്പോര്‍ട്ട് കൈവശമുണ്ടായിരുന്നവര്‍ക്കാണ് ഇപ്പോള്‍ യാത്ര ഉറപ്പായത്. യാത്രാ രേഖകള്‍ ശരിയാകുന്ന മുറക്ക് കൂടുതല്‍ പേരെ നാട്ടിലെത്തിക്കും. നേരത്തെ എക്സിറ്റ് അടിച്ച് കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാവുമെന്നാണ് കരുതുന്നത്. ശമ്പളക്കുടിശ്ശിക ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് എടുത്തിട്ടുണ്ട്.

രവിയെ ഇത്ര ക്രൂരമായി കൊല്ലാൻമാത്രം മണികണ്ഠനെ പ്രേരിപ്പിച്ചതെന്ത്? കിളിമാനൂർ കൊലപാതകം മനുഷ്യ മന:സാക്ഷി മരവിപ്പിക്കുന്നത്……

ഹോസ്പിറ്റൽ കിടക്കയിൽ മദർ തെരേസയെയും പിശാച് ആക്രമിച്ചിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments