HomeNewsLatest Newsജയിലിലെ സൗകര്യങ്ങൾ രശ്മി നായർക്ക് പോര; ആര്‍ഭാടമില്ലാത്തതാണ് പരാതിക്ക് കാരണമെന്നു പോലീസ്

ജയിലിലെ സൗകര്യങ്ങൾ രശ്മി നായർക്ക് പോര; ആര്‍ഭാടമില്ലാത്തതാണ് പരാതിക്ക് കാരണമെന്നു പോലീസ്

ജയിലില്‍ സൗകര്യങ്ങളില്ലെന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യ പ്രതി രശ്മി ആര്‍. നായര്‍. അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ എത്തിച്ചപ്പോള്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിലാണ് രശ്മി പരാതി ഉന്നയിച്ചത്. കേസിലെ പ്രതികളില്‍ അഞ്ചുപേര്‍ ഇവിടെ നടത്തിയ ഇടപാടുകളെ കുറിച്ചും പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയതിനെ കുറിച്ചും അന്വേഷിക്കുന്നതിനാണ് സംഘം – ബംഗളൂരുവിലെത്തിയത്. രശ്മിയുടെ പരാതി പരിഗണിച്ച് അന്വേഷണത്തിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിനും ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കി. മടിവാളയില്‍ സ്ത്രീകള്‍ക്കു മാത്രമായുള്ള പ്രത്യേക ജയിലിലാണ് രശ്മിയെ താമസിപ്പിച്ചിരുന്നത്. അതേസമയം, സാധാരണ വനിതകളായ പ്രതികളെ പാര്‍പ്പിക്കുന്ന ജയിലിലാണ് രശ്മിയെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ, ഇവിടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുണ്ടെന്നും ആര്‍ഭാടമില്ലാത്തതാണ് പരാതിക്ക് കാരണമെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments