HomeNewsLatest Newsക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നടുറോഡില്‍ പോലീസുകാരന്റെ ആക്രമണം; ആക്രമണത്തിൽ പരിക്കേറ്റു

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നടുറോഡില്‍ പോലീസുകാരന്റെ ആക്രമണം; ആക്രമണത്തിൽ പരിക്കേറ്റു

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ നടുറോഡില്‍ പോലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച വൈകീട്ട് ഗുജറാത്തിലെ ജാംനഗറില്‍ വെച്ചാണ് ജഡേജയുടെ ഭാര്യ റിവാബ സോളാങ്കിയെ പൊലീസുകാരന്‍ മര്‍ദിച്ചത്. ജാംനഗറിലെ തിരക്കേറിയ റോഡില്‍ വച്ച്‌ റിവാബ സോളാങ്കി ഓടിച്ചിരുന്ന കാര്‍ സഞ്ജയ് ആഹിര്‍ എന്ന പോലീസുകാരന്റെ ബൈക്കില്‍ ഇടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ റിവ സോളാങ്കിയെ പരസ്യമായി കൈയേറ്റം ചെയ്തത്. ആക്രമണത്തില്‍ റിവാബക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് നാട്ടുകാരും പോലീസ് സംഘവും എത്തിയതോടെയാണ് പോലീസുകാരന്‍ ശാന്തനായത്. ആക്രമണം നടക്കുമ്ബോള്‍ ജഡേജയുടെ അമ്മയും കാറിലുണ്ടായിരുന്നു. റിവാ സോളാങ്കിയുടെ പരാതിയെ തുടര്‍ന്ന് പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാംനഗര്‍ എസ്.പി പ്രദീപ് സേജുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments