HomeNewsLatest Newsരാഷ്ട്രീയ പ്രവേശനം; ഈ മാസം 31ന് നിലപാട് പ്രഖ്യാപിക്കുമെന്ന് നടന്‍ രജനീകാന്ത്

രാഷ്ട്രീയ പ്രവേശനം; ഈ മാസം 31ന് നിലപാട് പ്രഖ്യാപിക്കുമെന്ന് നടന്‍ രജനീകാന്ത്

ഈ മാസം 31ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് നടന്‍ രജനീകാന്ത്. തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ ആരാധകസംഗമത്തിനിടെയാണ് രജനിയുടെ പ്രഖ്യാപനം. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം, അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും രജനീകാന്ത് വ്യക്തമാക്കി.

ഇന്ന് രാവിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രഖ്യാപനം. ഇന്ന് മുതല്‍ 31വരെയാണ് അദ്ദേഹം ആരാധകരെ കാണുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ച കഴിഞ്ഞ് തിരിഞ്ഞ് മൂന്ന് മണിവരെയാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന രജനി നല്‍കിയിരുന്നു. ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും അത് തടയാന്‍ സാധിക്കില്ലെന്നുമാണ് രജനി വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഗമം അവസാനിപ്പിച്ചത്. ഉലകനായകന്‍ കമലഹാസനും താന്‍ ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു. ജനങ്ങളോട് സംവദിക്കാന്‍ മൊബൈല്‍ ആപും കമല്‍ പുറത്തിറക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments