HomeNewsLatest Newsജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചു; രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തു

ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചു; രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തു

ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി പാലക്കാട് എത്തിയതായിരുന്നു രാഹുല്‍ ഈശ്വര്‍. പരിപാടി തുടങ്ങുന്നതിന് മുന്‍പായിട്ടാണ് പാലക്കാട് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് അദ്ദേഹത്തെ പത്തനംതിട്ട പോലീസിന് കൈമാറും. കഴിഞ്ഞ രണ്ടാഴ്ചയായി സ്‌റ്റേഷനില്‍ ഒപ്പിടാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments