HomeNewsLatest Newsലോട്ടറിയെടുക്കാനായി ബാങ്കിൽ നിന്നും അടിച്ചുമാറ്റിയത് 84 ലക്ഷം രൂപ; ബാങ്ക് മാനേജർ ഒടുവിൽ പിടിയിലായത് ഇങ്ങനെ:

ലോട്ടറിയെടുക്കാനായി ബാങ്കിൽ നിന്നും അടിച്ചുമാറ്റിയത് 84 ലക്ഷം രൂപ; ബാങ്ക് മാനേജർ ഒടുവിൽ പിടിയിലായത് ഇങ്ങനെ:

ലോട്ടറിയെടുക്കാനായി ബാങ്ക് മാനേജര്‍ ബാങ്കില്‍ നിന്ന് അടിച്ചുമാറ്റിയത് 84ലക്ഷം രൂപ. പശ്ചിമബംഗാളിന്റെ തലസ്ഥാന നഗരമായ കൊല്‍ക്കത്തയില്‍ മെമാരി ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ തരക് ജെയ്‌സ്വാളാണ് ഇത്രയും രൂപയുടെ തിരിമറി നടത്തിയത്. ഒടുവില്‍ അറസ്റ്റിലായപ്പോള്‍ തരക് കുറ്റം സമ്മതിച്ചു. താന്‍ തനിച്ചാണ് ഇത് ചെയ്തതെന്നും ആരും സഹായിച്ചില്ലെന്നും തരക് പൊലീസിനോട് പറഞ്ഞു.

ലോട്ടറിയോടും ഗാംബ്ലിങ്ങിനോടും ഏറെ പ്രിയമുള്ള തരക് തന്റെ സ്ഥാനമാനങ്ങള്‍ മറന്ന് താന്‍ തന്നെ കസ്റ്റോഡിയനായ ബാങ്കിന്റെ പണം എടുത്ത് ലോട്ടറിയെടുത്തു. 17 മാസം കൊണ്ട് 84ലക്ഷം രൂപയാണ് അദ്ദേഹം ബാങ്കില്‍ നിന്ന് കവര്‍ന്നത്. മുഴുവന്‍ ലോട്ടറിയെടുക്കാനായിരുന്നു ഉപയോഗിച്ചത്. മോഷ്ടിക്കപ്പെട്ട 84 ലക്ഷം രൂപയും നാണയങ്ങളായിരുന്നു എന്നതാണത് കേസിന്റെ മറ്റൊരു കൗതുകം. നിലവില്‍ വിപണിയിലുള്ള ഏറ്റവും വലിയ നാണയ തുകയായ പത്ത് രൂപ നിരക്കില്‍, ശരാരശരി 25 പ്രവൃത്തി ദിവസം കണക്കാക്കിയാല്‍ മാസത്തില്‍ 50000 കോയിന്‍, അല്ലെങ്കില്‍ ദിവസം 2000 കോയിന്‍ അദ്ദേഹം ബാങ്കില്‍ നിന്ന് കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തരക് നടത്തിയ തിരിമറി വെളിച്ചത്തു വന്നത് നവംബര്‍ അവസാനവാരം ഓഡിറ്റിങ് ആരംഭിച്ചപ്പോഴാണ്. വലിയ അളവില്‍ കോയിന്‍ കണ്ടെത്തിയ ഓഡിറ്റ് സംഘം അത് എണ്ണി തിട്ടപ്പെടുത്തി. ഇതോടെ കണക്കില്‍ വലിയ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഓഡിറ്റിങ്ങില്‍ തിരിമറി കണ്ടെത്തിയതോടെ തരക് ഓഫീസിലെത്തിയില്ല. തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ പൊലീസില്‍ വിവരം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments