HomeNewsLatest Newsകണ്ണൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ; പിണറായി വിജയൻ

കണ്ണൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ; പിണറായി വിജയൻ

കണ്ണൂരില്‍ നടന്ന കൊലപാതകങ്ങൾക്ക് കാരണം രാഷ്ട്രീയ വിരോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിപിഐഎം പ്രവര്‍ത്തകനായ ധനരാജിനെ കൊലപ്പെടുത്തിയത് ബിജെപിക്കാരായ 10 പേരാണ്. ഇതിന്റെ വിരോധത്തിലാണ് ബിജെപിക്കാരനായ പി.കെ. രാമചന്ദ്രനെ കൊലപ്പെടുത്തിയത്. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാല്‍ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 
കണ്ണൂരിൽ ഇന്നലെയാണ് രാഷ്ട്രീയ പകപോക്കലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു പയ്യന്നൂര്‍ പ്രദേശത്തു വ്യാപക അക്രമമുണ്ടായി. തിങ്കളാഴ്ച രാത്രി 10 മണിയോടെ കുന്നരു കാരന്താട്ട് സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജിനെ(36)യും തുടര്‍ന്ന് അര്‍ധരാത്രിയോടെ ഓട്ടോറിക്ഷ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ അന്നൂര്‍ സ്വദേശി സി.കെ.രാമചന്ദ്രനെ(46)യും വീട്ടുമുറ്റത്ത് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചു വെട്ടേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജിലും കുത്തേറ്റ രാമചന്ദ്രനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ഇന്ത്യയിൽ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കുള്ള ഓണ്‍ലൈന്‍ വീസ 36 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു

പ്രമേഹരോഗം വരാൻ സാധ്യതയുണ്ടോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments