HomeNewsLatest Newsഇന്ത്യയിൽ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കുള്ള ഓണ്‍ലൈന്‍ വീസ 36 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു

ഇന്ത്യയിൽ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കുള്ള ഓണ്‍ലൈന്‍ വീസ 36 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിൽ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കുള്ള ഓണ്‍ലൈന്‍ വീസ സൗകര്യം 36 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തീരുമാനിച്ചു. ഇറാന്‍, ഇറ്റലി, ഈജിപ്ത്, നൈജീരിയ, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, മാല്‍ദ്വീപ്‌സ്, ടര്‍ക്കി, എന്തോപ്യ, കസാഖസ്താന്‍, മൊറോകോ തുടങ്ങിയ രാജ്യങ്ങളെയാണ് ഈ ഘട്ടത്തില്‍ ഇ- ടൂറിസ്റ്റ് വീസ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ടൂറിസം മന്ത്രാലയം ശിപാര്‍ശ നല്‍കിയത്. 2013 നവംബറിലാണ് ഓണ്‍ലൈന്‍ വീസ സമ്പ്രാദായം ഇന്ത്യ ഏര്‍പ്പെടുത്തിയത്.

 
ഇ-ടൂറിസ്റ്റ് വീസയ്ക്ക് ഏറെ പ്രചാരം ലഭിച്ചത് അമേരിക്കയിലാണ്. സന്ദര്‍ശകരില്‍ 23.22% യു.എസ് പൗരന്മാരാണ്. യു.കെ (14.16%), ചൈന (6.9%), ഓസ്‌ട്രേലിയ (5.59%), ഫ്രാന്‍സ് (4.10%), എന്നിങ്ങളെലാണ് മേയില്‍ ഇന്ത്യയില്‍ എത്തിയവരുടെ കണക്ക്. ന്യൂഡല്‍ഹി വിമാനത്താവളമാണ് സന്ദര്‍ശകരില്‍ ഏറെയും ആശ്രയിക്കുന്നത്. (42.15% പേര്‍). മുംബൈ (22.94%), ബംഗലൂരു (9.95%), ചെന്നൈ (9.80%), ഹൈദരാബാദ് (3.76%), കൊച്ചി (3.52%), കൊല്‍ക്കൊത്ത (2.72%), അഹമ്മദാബാദ് (1.16%), തിരുച്ചിറപ്പള്ളി (1.15%), തിരുവനന്തപുരം (1.08%).

 

 

ഇ-ടൂറിസ്റ്റ് വീസ 76 രാജ്യങ്ങളില്‍ നിന്ന് 150 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ ടൂറിസ്റ്റുകളുടെ വരവില്‍ 273.6% വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ജൂണില്‍ മാത്രം 36,982 വിദേശകളാണ് ഇവിടെയെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 15,557 ആയിരുന്നു. വിദേശ വിനോദ സഞ്ചാരികള്‍ക്കിടയില്‍ വളരെ ആവേശകരമായ സ്വീകരണമാണ് ഇ-ടൂറിസ്റ്റ് വീസയ്ക്ക് ലഭിച്ചത്. 2015 ജനുവരി- ജൂണ്‍ സീസണില്‍ 1,26,214 പേര്‍ ഇ- ടൂറിസ്റ്റ് വീസയില്‍ ഇന്ത്യയില്‍ എത്തി. ഈ വര്‍ഷം ഈ കാലയളവില്‍ എത്തിയവരുടെ എണ്ണം 4,71,909 ആണ്.

മറുനാടൻ മലയാളി ജാഗ്രതൈ !

പ്രമേഹരോഗം വരാൻ സാധ്യതയുണ്ടോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments