HomeNewsLatest Newsഇനി പരാതികൾ വാട്സ്ആപ്പ് വഴി അയക്കാം; പോലീസ് വീട്ടിലെത്തും !

ഇനി പരാതികൾ വാട്സ്ആപ്പ് വഴി അയക്കാം; പോലീസ് വീട്ടിലെത്തും !

കോഴിക്കോട്: ഇനി പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. പരാതിക്കാരെ തേടി പൊലീസ് വീട്ടിലത്തെും. കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്‍ അധികൃതരാണ് സാമൂഹിക മാധ്യമത്തിന്‍െറ ഈ സാധ്യത തുറന്നിടുന്നത്. വാട്സ്ആപിലോ ഇ-മെയിലിലോ ഒരു സന്ദേശമയച്ചാല്‍ പരാതിക്കാരന്‍െറ പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരാണ് എത്തുക. ഇപ്രകാരം അയക്കുന്ന പരാതി രജിസ്റ്റര്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ നേരിട്ടത്തെി മൊഴിയെടുക്കും. കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്‍െറ നവീകരിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തോടൊപ്പം പദ്ധതിക്ക് തുടക്കമാവും. പല സ്ത്രീകള്‍ക്കും സ്റ്റേഷനില്‍ വരാനുള്ള മടി പരിഗണിച്ചാണ് പദ്ധതിയെന്ന് കസബ സി.ഐ പി. പ്രമോദ് പറഞ്ഞു. കസബ, ടൗണ്‍, ചെമ്മങ്ങാട്, നടക്കാവ്, പന്നിയങ്കര, മെഡിക്കല്‍കോളജ്, മീഞ്ചന്ത എന്നിവിടങ്ങളിലാണ് സിറ്റി വനിത പൊലീസ് സ്റ്റേഷന്‍ പരിധി.

പരാതികൾ അയക്കേണ്ട നമ്പറുകൾ:
വാട്സ്ആപ് നമ്പര്‍ 9497987178, 9497980710
ഇ-മെയില്‍: sikasabakkd. pol@kerala.gov.in

sivnthskkd.pol@kerala.gov in
cikasabakkd.pol@kerala.gov.in

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments