മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേര് മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. മെക്സിക്കന്‍ നാഷണല്‍ ഓയില്‍ കമ്പനിയായ പ്രിമെക്സിന്റെ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നു നൂറ് കണക്കിനാളുകളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.അപകടമുണ്ടാകാനുള്ള കാരണം അറിവായിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com