HomeNewsLatest Newsഎല്ലാത്തിനും നന്ദിയുണ്ട്, സന്തോഷം; തന്റെ നാവു മോശമെന്ന് പറഞ്ഞ കോടിയേരിക്ക് പി സി ജോർജിന്റെ മറുപടി

എല്ലാത്തിനും നന്ദിയുണ്ട്, സന്തോഷം; തന്റെ നാവു മോശമെന്ന് പറഞ്ഞ കോടിയേരിക്ക് പി സി ജോർജിന്റെ മറുപടി

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിസി ജോര്‍ജിന്റെ മറുപടി. എല്ലാറ്റിനും നന്ദിയുണ്ടെന്നും കോടിയേരിയുടെ പ്രസ്താവന കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയതെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിലേത് എല്‍ഡിഎഫിന്റെ പെയ്‌മെന്റ് തീരുമാനമാണെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്‍മാരുമാണ് തീരുമാനം എടുത്തത്. എല്‍ഡിഎഫ് നെറികേട് കാണിച്ചതായും പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുന്‍പ് കോടിയേരിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പൂഞ്ഞാര്‍ സീറ്റ് തനിക്ക് തരുമെന്ന് ഉറപ്പ് നല്‍കിയരുന്നു. എന്നാല്‍ ഇപ്പോളുള്ള നിലപാട് മാറ്റത്തോട് എതിര്‍പ്പില്ലെന്നും ജോര്‍ജ് പറഞ്ഞു.
ജോര്‍ജിന്റെ ശത്രു സിപിഐഎമ്മല്ല അദ്ദേഹത്തിന്റെ നാവാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നു പറഞ്ഞിരുന്നു. ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചത് ജയസാധ്യതയുള്ളവരെയാണെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. പിണറായി വിജയനും ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments