HomeNewsLatest Newsമകളുടെ വിവാഹത്തിനിടെ കാണാതായ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

മകളുടെ വിവാഹത്തിനിടെ കാണാതായ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

സക്രാമെന്റോ: മകളുടെ വിവാഹസത്ക്കാരത്തിനിടെ അപ്രത്യക്ഷനായ പ്രവാസിയുടെ മൃതദേഹം പത്ത് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. കാലിഫോര്‍ണിയയില്‍ മകളുടെ വിവാഹ സത്ക്കാരില്‍ പങ്കെടുക്കുന്നതിനിടെയാണ് പ്രസാദ് മൊപാര്‍തി എന്ന ഹൈദരാബാദ് സ്വദേശിയെ കാണാതാവുന്നത്. വൈകിട്ട് നാല് മണിയോടെ വിരുന്ന് നടന്ന സ്ഥലത്ത് നിന്നും ഇദ്ദേഹം അപ്രത്യക്ഷനായി. പിന്നീട്, പത്ത് ദിവസങ്ങള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ ഒരു ജലപാതയില്‍ നിന്നും മൊപാര്‍തിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 55കാരനായ മൊപാര്‍തിയുടെ മരണകാരണം ഇതുവരേയും കണ്ടെത്തിയിട്ടില്ല. സക്രാമെന്റോയുടോയും സൊലാനോയുടെയും അതിര്‍ത്തി പ്രദേശത്താണ് വിവാഹ സത്ക്കാരം നടന്നത്. ഏകദേശം നാല് മണിയോടെയാണ് വധുവിന്റെ പിതാവിനെ കാണാതാവുന്നത്. മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തിയതോടെ ഏറെ ദുഖിതരാന് എല്ലാവരും.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments