HomeNewsLatest Newsചൈനയില്‍ റംസാന്‍ വ്രതം നിരോധിച്ചു, ഹോട്ടലുകള്‍ നിര്‍ബന്ധമായും പ്രവർത്തിക്കും

ചൈനയില്‍ റംസാന്‍ വ്രതം നിരോധിച്ചു, ഹോട്ടലുകള്‍ നിര്‍ബന്ധമായും പ്രവർത്തിക്കും

ബെയ്ജിംഗ്: റംസാന്‍ വ്രതമെടുക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുമായി ചൈനയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ റംസാന്‍ വ്രതാനുഷ്ഠാനവും പ്രാര്‍ഥനകളുമായി കഴിയുമ്പോള്‍ ചൈനീസ് സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിക്കുന്നില്ല വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവുകള്‍. നിരോധനം സംബന്ധിച്ച ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പൊതുഇടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. റംസാന്‍ മാസക്കാലം ഹോട്ടലുകള്‍ അടച്ചിടരുതെന്നും ഭക്ഷണവും പാനീയവും എപ്പോഴും ലഭ്യമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ചൈനയില്‍ ഏതാണ്ട് മൂന്നരക്കോടിയോളം മുസ്ലീംവിശ്വാസികള്‍ ഉണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇവര്‍ക്ക് തിരിച്ചടിയാകും.

 

 

പ്രായപൂര്‍ത്തിയാകാത്തവര്‍, വിദ്യാര്‍ഥികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും റംസാന്‍വ്രതം അനുഷ്ഠിക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments