HomeNewsLatest Newsസീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു അല്‍മായന് ഡീക്കന്‍ പദവി

സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു അല്‍മായന് ഡീക്കന്‍ പദവി

കൊച്ചി: സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു അല്‍മായന് ഡീക്കന്‍ പദവി ലഭിച്ചു. ലത്തീന്‍ സഭയില്‍ അല്‍മായര്‍ക്ക് ഡീക്കന്‍ പദവി നല്‍കുന്ന പതിവുണ്ടെങ്കിലും സീറോ മലബാര്‍ സഭയില്‍ ഇത് ആദ്യമാണ്. നാലു മക്കളുടെ പിതാവായ ജോയ്‌സ് ജെയിംസിനാണ് കുടുംബ ജീവിതത്തോടപ്പം സഭാമക്കളെ ശ്രൂശുഷിക്കാനായി സഭ ഭരമേല്‍പ്പിച്ചത്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്ന് രാവിലെ നടന്ന ദിവ്യബലി മധ്യേ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഡീക്കന്‍ പട്ടം നല്‍കിയത്

 

അഞ്ച് വര്‍ഷത്തെ പരീശിലനത്തിനു ശേഷമാണ് ജോയ്‌സിന് ഡീക്കന്‍ പദവി നല്‍കിയത്. ദൈവാനുഗ്രഹത്തിന്റെ നിമിഷമാണെന്നും സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നാതായും ജോയിസ് ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ജോയിസ് ജെയിംസ് മദ്ബഹയില്‍ ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ഭാര്യ ജിബിയും മക്കളായ ജസി, ജയിംസ് ജോസഫ് എന്നിവര്‍ പ്രാര്‍ത്ഥനയോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളിയായി.

 

 
കോതമംഗലം രൂപതയിലെ മുതലക്കുളം സെന്റ് ജോര്‍ജ് ഫൊറോന ഇടവകാംഗമായ പള്ളിക്കമ്യാലില്‍ ജയിംസ് ഫിലോമിനയുടെ നാലാമത്തെ മകനാണ് ജോയ്‌സ് ജയിംസ്. ഉജ്ജയിന്‍ രൂപതക്ക് വേണ്ടി മ്ശംശാന പട്ടം സ്വീകരിച്ച ജോയ്‌സ് 15 വര്‍ഷമായി ലണ്ടനില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നു. വൈദികാന്തസിലേക്ക് പ്രവേശിക്കുന്നവര്‍ക്കെന്ന പോലെ കൃത്യതയോടും ചിട്ടയോടുമുളള പരീശീലനത്തിനു ശേഷമാണ് അല്‍മായ അന്തസിലുളളവര്‍ക്കും ഡീക്കന്‍ പദവി നല്‍കുക.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments